തെങ്കര: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി തയ്‌ക്വോണ്ടോ പരിശീലന പരിപാടി തുടങ്ങി. ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടു ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെണ്‍കുട്ടികളുടെ ശാരീരിക ക്ഷമത വര്‍ധിപ്പി ക്കുക, ആയോധനകലയില്‍ പ്രാവീണ്യം നേടാന്‍ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേ ഷി വര്‍ധിപ്പിക്കുകയും അതുവഴി ആത്മവിശ്വാസമുള്ള തലമുറയെ വാര്‍ത്തെടുക്കുക, പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് ആര്‍ജ്ജിക്കുക തുടങ്ങി യ ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠി ക്കുന്ന പെണ്‍കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലനം നല്‍കുന്നത്. ജില്ലാ പഞ്ചാ യത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് അഷ്‌റഫ് ആമുഖ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഉനൈസ് അധ്യക്ഷനായി. പ്രധാന അധ്യാപിക പി.കെ.നിര്‍മ്മല ടീച്ചര്‍, അധ്യാപകരായ സബീല ടീച്ചര്‍, ദീപു ചന്ദ്രന്‍, പരിശീലകരായ അനില, മുസ്തഫ, മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.