മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടക്കും. യു.ഡി.എഫ്. മുന്‍ധാരണപ്രകാരം മുസ്ലിം ലീഗിലെ കെ.കെ. ലക്ഷ്മിക്കുട്ടി സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യമൂന്നുവര്‍ഷം ലീഗിനും ശേഷിക്കുന്ന രണ്ടുവര്‍ഷം കോണ്‍ഗ്രസിനുമാണ്. യൂത്ത്കോണ്‍ഗ്രസ് നേതാവും പതിനേഴാം വാര്‍ഡ് അംഗവുമായ രാജന് ആമ്പാടത്താണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. 18 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് 11 അംഗങ്ങളും ( ലീഗ്-ആറ്, കോണ്‍ഗ്രസ്-നാല്, സി.എം.പി.-ഒന്ന്), എല്‍.ഡി.എഫ്. ഏഴ് അംഗങ്ങളുമാ ണുള്ളത് ( സി.പി.എം-നാല്, സിപി.ഐ-മൂന്ന്)