മണ്ണാര്‍ക്കാട് നഗരസഭയുടെ ‘ അടുക്കള മുറ്റത്ത് കോഴി വളര്‍ത്തല്‍ ‘ പദ്ധതിയുടെ ഉദ്ഘാ ടനം നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. 12 ലക്ഷം രൂപ വകയിരു ത്തി അഞ്ച് കോഴികളെ വീതം 2000 ഗുണഭോക്താക്കള്‍ക്കാണ് വിതരണം ചെയ്യുന്നത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രസീത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ കെ. ബാലകൃഷ്ണന്‍, മാസിത സത്താര്‍, വത്സലകുമാരി, കൗണ്‍സിലര്‍മാരാ യ യൂസഫ് ഹാജി, മുജീബ് ചോലത്ത്, അരുണ്‍കുമാര്‍, ടി.ആര്‍. സെബാസ്റ്റ്യന്‍, കെ. മന്‍സൂര്‍, ഡോ.രേവതി എന്നിവര്‍ സംസാരിച്ചു.