മണ്ണാര്‍ക്കാട് : ജനവാസ കേന്ദ്രങ്ങളിലെത്തി സ്വത്തിനും ജീവനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ നല്‍കിയ അധികാരം കാര്യക്ഷമ മായി വിനിയോഗിച്ച് താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒന്നരവര്‍ഷത്തിനിടെ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് അനുമതി തേടി 27 ഓളം അപേക്ഷകള്‍ ലഭിക്കുകയും 17 എണ്ണത്തിനെ വെടിവെച്ചു കൊന്നതുമായാണ് കണക്കുകള്‍. മണ്ണാര്‍ക്കാട് നഗരസഭയിലും കാഞ്ഞിരപ്പുഴ പഞ്ചാ യത്തിലുമാണ് ഏറ്റവും കൂടുതല്‍ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിട്ടുള്ളത്. രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെയും പരിധിയില്‍ രണ്ട് തവണകളിലായി ഏഴ് വീതം കാട്ടുപ ന്നികളെ വെടിവെച്ചു കൊന്നു. നഗരസഭയില്‍ നാലും കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ മൂന്ന് അപേക്ഷകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
തച്ചനാട്ടുകര പഞ്ചായത്തില്‍ 15ഓളം അപേക്ഷകളിലും തച്ചമ്പാറ പഞ്ചായത്തില്‍ മൂന്ന് അപേക്ഷകളിലും അനുമതി നല്‍കി. കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളില്‍ ഒന്ന് വീതം അപേക്ഷകളും ലഭിച്ചു. കരിമ്പ, കാരാകുര്‍ശ്ശി പഞ്ചായത്തുകളില്‍ എട്ട് വീതം അപേക്ഷകളില്‍ അനുമതി നല്‍കി. കരിമ്പയില്‍ രണ്ടും കാരാകുര്‍ശ്ശിയില്‍ ഒരു കാട്ടു പന്നിയേയും വെടിവെച്ച് കൊന്നതായാണ് വിവരം. കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായ ത്തുകളില്‍ അപേക്ഷകള്‍ ലഭിച്ചിട്ടില്ല. ലൈസന്‍സുള്ള ഷൂട്ടര്‍മാരെ ഉപയോഗിച്ചാണ് കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നത്. പൊലിസ് സ്റ്റേഷന്‍ മുഖാന്തിരം ലൈസന്‍സുള്ള തോക്കുടമകളെ കണ്ടെത്തിയാണ് വനംവകുപ്പ് ഷൂട്ടര്‍മരുടെ പാനല്‍ തയ്യാറാക്കുന്നത്. വനംവകുപ്പിന്റെ പട്ടികയില്‍ മണ്ണാര്‍ക്കാട് മുപ്പതോളം ലൈസന്‍സുള്ള ഷൂട്ടര്‍മാരുണ്ട്. പലരും പ്രായക്കൂടുതല്‍ ഉള്ളവരായതിനാല്‍ ഇവരുടെ സേവനം ലഭ്യമാകാത്ത സ്ഥിതിവിശേഷമുണ്ട്.
കഴിഞ്ഞ മാസം നഗരസഭയില്‍ മഞ്ചേരി റൈഫിള്‍ ക്ലബ്ബിലെ ലൈസന്‍സുള്ള ഷൂട്ടര്‍മാ രെ വരുത്തിയാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ആയിരം രൂപയാണ് ഷൂട്ടര്‍ മാര്‍ക്ക് പ്രതിഫലം കണക്കാക്കുന്നത്. ഇത് അപര്യാപ്തമാണെന്നും കൃത്യമായി ലഭ്യമാകു ന്നില്ലെന്നും ആക്ഷേപമുണ്ട്. രാത്രിയില്‍ ഉറക്കമിളച്ചും കിലോമീറ്ററുകള്‍ നടന്നും ദിവ സം മുഴുവന്‍ ജീവന്‍പണയപ്പെടുത്തി ചെയ്യേണ്ടി വരുന്ന സേവനമാണ്. തദ്ദേശ സ്ഥാപന ങ്ങള്‍ക്ക് കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിനായി തുക ചെലവഴിക്കാന്‍ പ്രത്യേക ഫണ്ടില്ലാത്തതും പ്രതിസന്ധിസൃഷ്ടിക്കുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ തദ്ദേശ സ്ഥാപന തലവന്‍മാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പദവി നല്‍കി 2022ലാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. വിഷപ്ര യോഗത്തിലൂടെയോ, ഷോക്കേല്‍പ്പിച്ചോ, സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ കാട്ടുപ ന്നികളെ കൊല്ലാനാകില്ലെന്നും വെടിവെച്ച് കൊന്നവയെ ശാസ്ത്രീയമായി സംസ്‌കരി ക്കണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. മുമ്പെല്ലാം മലയോര പ്രദേശങ്ങളില്‍ മാത്രമാണ് കാട്ടുപന്നിശല്ല്യം രൂക്ഷമായിരുന്നതെങ്കില്‍ നാട്ടിന്‍പുറങ്ങളിലടക്കം കാട്ടുപ ന്നികള്‍ പെറ്റുപെരുകുകയാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ ജനവാസമേഖ ലയിലെത്തി കൃഷിനശിപ്പിച്ച് സഞ്ചരിക്കുന്ന ഇവ വാഹനയാത്രക്കാര്‍ക്കും ഭീഷണിയാ കുന്നു. വര്‍ധിച്ചുവരുന്ന കാട്ടുപന്നി ശല്ല്യം കര്‍ഷകര്‍ക്കും വനംവകുപ്പിനും തദ്ദേശസ്ഥാ പനങ്ങള്‍ക്കും ഒരുപോലെ തലവേദന തീര്‍ക്കുന്നുണ്ട്.