മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലംമുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരവാരത്തിന് നാളെ(ബുധന്‍) തുടക്കമാവും. ഡല്‍ഹിയിലെ ഷാഹീന്‍ബാഗില്‍ നടക്കുന്ന അതിജീവന സമരത്തിന് ഐക്യദാര്‍ഢ്യവുമായി മണ്ണാര്‍ ക്കാട് കോടതിപ്പടിയില്‍ പ്രത്യേകം സജ്ജമാക്കുന്നഷാഹീന്‍ ബാഗ് സ്‌ക്വയറിലാണ്ഒരാഴ്ചക്കാലം വൈകുന്നേരം4.30മണി മുതല്‍ രാത്രി9.30മണി വരെ സമര സായാഹ്നംസംഘടിപ്പിക്കുന്നത്.മുസ്ലിം ലീഗ്,യൂത്ത്‌ലീഗ്,എം.എസ്.എഫ്,എസ്.ടി.യു,വനിതാ ലീഗ്, പ്രവാസി ലീഗ്,സ്വതന്ത്ര കര്‍ഷക സംഘം,കെ.എം.സി.സി,അധ്യാപക-സര്‍വ്വീ സ് സംഘടനകള്‍ എന്നിവയുടെ നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സ്ഥിരാംഗങ്ങളായിരിക്കും.

ആദ്യദിവസമായ 26 ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയും അട്ടപ്പാടി മേഖലയിലെ പ്രവര്‍ത്തകരും 27 ന് തെങ്കര പഞ്ചായത്ത്, 28 ന് മണ്ണാര്‍ക്കാട് നഗരസഭ, 29 ന് കുമരംപുത്തൂ ര്‍, മാര്‍ച്ച് 1 ന് കോട്ടോ പ്പാടം, 2 ന് അലനല്ലൂര്‍ മേഖല, സമാപന ദിനത്തില്‍ 3ന് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയും സപ്തദിന പ്രക്ഷോഭത്തില്‍ പങ്കാളികളാകും. പ്രവര്‍ത്തകരും ബഹുജനങ്ങളുമുള്‍പ്പെടെ ആയിരങ്ങള്‍ വിവിധ ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ഷാഹീന്‍ബാഗിലെത്തും.നാളെ വൈകുന്നേരം4.30ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായ ണന്‍ സമരവാരം ഉദ്ഘാടനം ചെയ്യും.


തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. എ.മജീദ്,സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.മോയി ന്‍കുട്ടി ,സി.എ.എം.എ.കരീം, സെക്രട്ടറിമാരായ കെ.എം.ഷാജി എം.എല്‍.എ,എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ,പി.എം. സാദിഖലി, കെ.പി.സി.സി വൈസ്പ്രസി ഡണ്ട്സി.പി.മുഹമ്മദ്, വി.കെ .ശ്രീകണ്ഠന്‍ എം.പി ,കേരള ലോയേര്‍സ് ഫോറം സംസ്ഥാന പ്രസിഡ ണ്ട്മുഹമ്മദ് ഷാ, അഡ്വ.ജ്യോതി വിജയകുമാര്‍, സാമൂഹ്യ-രാഷ്ട്രീയ-മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പ്രഭാഷണ ങ്ങള്‍,സമരഗീതങ്ങള്‍,ആഹ്വാന കവിതകള്‍, സംഗീതാവിഷ്‌കാരം തുടങ്ങിയവ ഷാഹീന്‍ബാഗില്‍ അരങ്ങേറും.വാര്‍ത്താ സമ്മേളന ത്തില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം,ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍, ട്രഷറര്‍ കറൂക്കില്‍ മുഹമ്മ ദാലി,സെക്രട്ടറിമാരായഹമീദ് കൊമ്പത്ത്,ഹുസൈന്‍ കളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!