തച്ചനാട്ടുകര: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതി യുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നാലാം ഘട്ടത്തിന് തച്ചനാട്ടുകര യില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പന്‍സറിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ട് മുതല്‍ 21 പ്രവൃത്തി ദിവസങ്ങളിലായി കുത്തിവെയ്പ് നടക്കും. പഞ്ചായ ത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വഹിച്ചു. നാലു മാസത്തിന് മുക ളില്‍ പ്രായമുള്ള കിടാവ്, പശു, എരുമ തുടങ്ങിയ മൃഗങ്ങള്‍ക്ക് കുത്തിവെയ്പ് എടുക്കാം. വെറ്ററിനറി സര്ജന്, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ നൂറുന്നിസ, കുന്നത്ത് രാജന് തുടങ്ങി യവര്‍ പങ്കെടുത്തു.