മണ്ണാര്‍ക്കാട് : വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചി രുന്ന എം.ഇ.എസ്. കല്ലടി കോളജില്‍ ചൊവ്വാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. ഇന്ന് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെയും ഉച്ചക്കുമായി രണ്ടു സെഷനുകളിലായി ചേര്‍ന്ന ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ ജനറ ല്‍ ബോഡി യോഗത്തിലാണ് തീരുമാനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശനമായി നടപടികളുമായി മുന്നോട്ടു പോകാന്‍ കോളജ് അധികൃതരോട് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡന്റ് കാസിം ആലായന്‍, ജോയിന്റ് സെക്രട്ടറി ശഹീറ, സെക്രട്ടറി പി.സൈതലവി, ട്രഷറര്‍ അബ്ദുല്‍ മുനീര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ.ജലീല്‍ എന്നിവര്‍ സംസാരിച്ചു.