കാഞ്ഞിരപ്പുഴ:കാട്ടില്‍ നിന്നും കൂട്ടം തെറ്റി നാട്ടിലെത്തിയ കാട്ടാന മണിക്കൂറുകളോളം മലയോര മേഖലയിലെ ജനങ്ങളെ ഭീതിയി ലാഴ്ത്തി.സഞ്ചാരമധ്യേ കിണറിന്റെ ആള്‍മറ തകര്‍ക്കുകയും മോട്ടോര്‍ എടുത്തെറിയുകയും ചെയ്ത കാട്ടാന സ്‌കൂട്ടര്‍ ആക്രമി ക്കുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. കാഞ്ഞി രപ്പുഴ മേഖലയിലാണ് ഭീതി പരത്തി കാട്ടാന വിഹരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ കാഞ്ഞിരപ്പുഴ പിച്ചളമുണ്ട യിലാണ് നാട്ടുകാര്‍ കാട്ടാനയെ കണ്ടത്.കാഞ്ഞിരപ്പുഴ കൂമ്പാടത്ത് നിന്നും പുളിക്കല്‍ സ്‌കൂളിന് പിന്‍വശത്തുള്ള ക്വാട്ടേഴ്‌സ് വഴി എത്തിയ കാട്ടാന മാട്ടുമ്മല്‍ അബ്ദുലുവിന്റെ സ്‌കൂട്ടര്‍ ആക്രമി ച്ചു.കനാല്‍ പാലം മുറിച്ച് കടക്കവേ ആനയെ കണ്ട ഇദ്ദേഹം വാഹ നമുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.ആനയെ കണ്ട് ഓടുന്നതിനിടെ വീണ് കല്ലുവളപ്പില്‍ അബുവിന് പരിക്കേറ്റു.
ഇതിനിടെ പിച്ചളമുണ്ട കനാലില്‍ ഇറങ്ങിയ കാട്ടാന വെള്ളത്തി ലൂടെ നടന്ന് കനാല്‍ കയറി അധികാരിപ്പടി കയ്യുണ്ടപ്പടി വഴി പാലക്കയം പായപ്പുല്ലിലെത്തുകയായിരുന്നു. പായപ്പുല്ലിലേക്കുള്ള സഞ്ചാരമധ്യേയാണ് കാട്ടാന മാളിയേക്കല്‍ ഷാജുവിന്റെ കിണ റിന്റെ ആള്‍മറ തകര്‍ത്തതും മോട്ടോര്‍ എടുത്തെറിഞ്ഞതും. കയ്യുണ്ടപ്പടിയില്‍ വെച്ച് പാറോക്കോട്ടില്‍ മുഹമ്മദ് കുട്ടിയെന്ന യാളെ കാട്ടാന തുമ്പി കൈകൊണ്ട് അടിച്ചു.ഇയാള്‍ക്ക് മുതുകിലും കാലിനും പരിക്കേറ്റിട്ടുണ്ട്.ക്ലബ്ബ് പടിയിലെത്തിയ കാട്ടാന മേലേമുറി യില്‍ ജോമോന്റെ കാര്‍ ആക്രമിക്കുകയായി രുന്നു.കാറിന്റെ മുന്‍ ഭാഗത്തേയും വലതുഭാഗത്തേയും ചില്ലുകള്‍ തകര്‍ന്നു.ടോമി പുളി നിലക്കുംകാലയില്‍ എന്നയാളുടെ വീടിന്റെ ഷീറ്റും കാട്ടാന തകര്‍ ത്തിട്ടുണ്ട്.രണ്ട് മണിക്കൂറോളം പ്രദേശത്ത് ഭീതി വിതച്ച കാട്ടാനയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് മൂന്നേക്കര്‍ വനത്തിലേക്ക് കയറ്റി വിടുകയായിരുന്നു. അമ്പാഴക്കോ ടും മുതുകുര്‍ശ്ശി ഭാഗത്തും കാട്ടാനയെ കണ്ടതായി പറയ്‌പ്പെടുന്നുണ്ട്.