അലനല്ലൂര്‍: മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ നേത്രരോഗ വിഭാഗത്തില്‍ രണ്ട് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൂടി നാളെ ചാര്‍ജെടുക്കും. കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ.മാത്യു.കെ.ജോണ്‍സണ്‍, ഡോ.കീര്‍ത്തി സഖറിയ എന്നാവരാണ് ബുധനാഴ്ച ചാര്‍ജെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ നേത്രരോഗവിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടേയും സേവനം ലഭ്യമാകും. അലനല്ലൂരി ലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലനിക്കായ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ വിവിധ വിഭാഗങ്ങളില്‍ പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു മണി വരെ നെബുലൈസിംഗ്, ബി.പി.ചെക്കപ്പ്, മുറിവ് ഡ്രസ്സിംഗ്, ഇ.സി .ജി, എക്‌സ്‌റേ, ലാബ് എന്നീ സേവനങ്ങളും ലഭ്യമാണ്. ബുക്കിങിന് 8078823551 എന്ന നമ്പറില്‍ ബന്ധപ്പെടുക.