മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ക്ലീന്‍ കേര ള കമ്പനി മാലിന്യം നീക്കം ചെയ്യുന്നതില്‍ ഒക്ടോബറില്‍ റെക്കോര്‍ഡ് വര്‍ധനവ്. 50 ടണ്‍ തരം തിരിച്ച മാലിന്യങ്ങളും 36 ടണ്‍ ചില്ല് മാലിന്യങ്ങളും നാല് ടണ്‍ ഇ – മാലിന്യവും രണ്ട് ടണ്‍ അയേണ്‍ സ്‌ക്രാപ്പും ഈ മാസം നീക്കം ചെയ്തു. പുനരുപയോഗവും പുന:ചംക്രമ ണവും സാധ്യമാകാത്ത 400 ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങളും നീക്കി. സെപ്റ്റംബറില്‍ 28 ടണ്‍ തരം തിരിച്ച മാലിന്യങ്ങളും 300 ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങളുമാണ് നീക്കം ചെയ്ത ത്. സെപ്റ്റംബറില്‍ ആകെ 328 ടണ്‍ മാലിന്യം നീക്കിയപ്പോള്‍ ഒക്ടോബറില്‍ 500 ടണ്‍ മാലിന്യമാണ് നീക്കിയത്. 2023ലെ റെക്കോര്‍ഡ് വര്‍ധനവാണ് ഒക്ടോബറില്‍ ഉണ്ടായതെ ന്ന് ക്ലീന്‍ കേരള കമ്പനി പാലക്കാട് ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ പറഞ്ഞു. മാലി ന്യങ്ങളുടെ തരം തിരിവിലുണ്ടായ ഗണ്യമായ വര്‍ധനവ് ഹരിതകര്‍മ്മ സേനാംഗങ്ങളുടെ കാര്യക്ഷമതാ മികവിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. തരം തിരിവ് ഇനിയും വര്‍ധിപ്പിക്കും വിധവും എം.സി.എഫുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷ മമാക്കും വിധവും നവംബറില്‍ ജില്ലയില്‍ ബ്ലോക്കടിസ്ഥാനത്തില്‍ ഹരിത കര്‍മ്മ സേ നാംഗങ്ങള്‍ക്കും ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്കും പ്രത്യേക പരിശീലനം മാലിന്യ മുക്തം നവകേരളം തുടര്‍ കാംപെയിനിന്റെ ഭാഗമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.