പാലക്കാട് : നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാനം കഴിഞ്ഞ ജില്ലയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും ഇവ പ്രവര്‍ത്തനക്ഷമ മാകണമെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് വെള്ളമെടുത്ത് വിതരണം നടത്തുന്ന കാഞ്ഞിരപ്പുഴ, കരിമ്പ പൈപ്പ് ലൈന്‍ വര്‍ ക്കുകളുടെയും പാറക്കല്ലിലുള്ള വാട്ടര്‍ ടാങ്ക് നിലവിലുള്ള സ്ഥലത്ത് തന്നെ ഉയരം കൂട്ടി സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെയും നടപടികള്‍ വേഗത്തിലാക്കണമെന്ന് എം.എല്‍.എ പറഞ്ഞു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ എസ്.ടി വിഭാഗക്കാരായ 30 ഭൂരഹിത ഭവന രഹിതര്‍ക്ക് ലാന്‍ഡ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പുതിയ ഗുണഭോക്താക്കളെ കണ്ടെത്തുന്ന തിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി വച്ച് തീരുമാനമെടുക്കാമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉന്നയിച്ചതിന്റെ അടിസ്ഥാന ത്തിലാണ് ജില്ലാ കലക്ടര്‍ മറുപടി നല്‍കിയത്. ടിപ്പുസുല്‍ത്താന്‍ റോഡിന് സമീപമുള്ള പുലാപ്പറ്റ സ്‌കൂളിന് മുന്നിലെ മരങ്ങള്‍ ഈ ആഴ്ച തന്നെ മുറിച്ചുമാറ്റുമെന്ന് കെ.ആര്‍.എഫ്. ബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

കൊട്ടേക്കാട് പടലിക്കാട് പ്രദേശത്ത് ക്യാന്‍സര്‍ നിര്‍ണയക്യാമ്പ് ഉടന്‍ നടത്തണം: എ. പ്രഭാകരന്‍ എം.എല്‍.എ

കൊട്ടേക്കാട് പടലിക്കാട് പ്രദേശത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹച ര്യത്തില്‍ പ്രസ്തുത പ്രദേശത്ത് ഉടന്‍ ക്യാന്‍സര്‍ നിര്‍ണയക്യാമ്പ് നടത്തണമെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കു മെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മലമ്പുഴ ആര്‍.ബി.സി കനാലിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടറിലെ ലീക്ക് റബ്ബര്‍ സീല്‍ ചെയ്ത് താത്കാലികമായി അടച്ച തായും പൂര്‍ണമായി അടയ്ക്കുന്നതിന് വേണ്ട പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും മലമ്പുഴ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. പ്രസ്തുത പ്രവര്‍ത്തി സംബന്ധിച്ച് എ. പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.എം.ജി.വൈ വര്‍ക്കിലുള്‍പ്പെട്ട പൊരിയാനി കൈയ്യാറ – കരിമണി റോഡ് പ്രവര്‍ത്തി ടാറിങ് പൂര്‍ത്തീകരിച്ച് കോണ്‍ക്രീറ്റ് പ്രവര്‍ത്തി ഒരുമാസത്തിനകം പൂര്‍ത്തീ കരിക്കുമെന്ന് പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!