കോട്ടോപ്പാടം : ജലജന്യരോഗങ്ങള്‍ ആരോഗ്യജീവിതത്തിന് ഭീഷണിയാകുന്ന പശ്ചാത്ത ലത്തില്‍ ജലഗുണനിലവാര പരിശോധനയുമായി വിദ്യാര്‍ഥികള്‍. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലെ എന്‍.സി.സി ട്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പരി ശോധന. വീടുകളില്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ ഉപയോഗിക്കുന്ന ജലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിനായി ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരള ജല അതോറിറ്റിയുടെ സഹകരണത്തോടെയാണ് ജലപരിശോധന നടത്തിയത്.
ഇതിനായി തുറന്ന കിണര്‍, കുഴല്‍കിണര്‍, കുളങ്ങളില്‍ നിന്നും പുഴകളില്‍ നിന്നുമുള്ള പൈപ്പ് വെള്ളം തുടങ്ങീ വിവിധ കുടിവെള്ള സ്രോതസുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു. നിറം, ഗന്ധം, പി.എച്ച്.മൂല്യം, ലവണ സാന്നിദ്ധ്യം, ലയിച്ച് ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥങ്ങള്‍, നൈട്രേറ്റ് അമോണിയ എന്നിവയുടെ അളവ്, കോളിഫോം ബാക്ടീരിയ യുടെ സാന്നിദ്ധ്യം എന്നിവ പരിശോധനക്ക് വിധേയമാക്കി. ഫീല്‍ഡ് ടെസ്റ്റ് കിറ്റാണ് ഉപ യോഗിച്ചത്.
പ്രധാന അധ്യാപകന്‍ ശ്രീധരന്‍ പേരഴി ഉദ്ഘാടനം ചെയ്തു. ജല അതോറിറ്റി ക്വാളിറ്റി മാ നേജര്‍ മനീഷ്, ടെക്‌നിക്കല്‍ മാനേജര്‍ പ്രജിത എന്നിവര്‍ ക്ലാസെടുത്തു. എന്‍.സി.സി ട്രൂപ്പ് അസോഷ്യേറ്റ് ഓഫീസര്‍ സുധീഷ് ഗുപ്ത, മനോജ്, ഗിരീഷ്, കേഡറ്റുകളായ പി.പി.ഹിദാഷ്, എന്‍.താരാ കൃഷ്ണ, പി.പി. ശ്രീരാജ്, ഇ.അജയ് കൃഷ്ണ, പാര്‍വതി മനോജ് നേതൃത്വം നല്‍കി.