മണ്ണാര്‍ക്കാട് : ബൈക്കില്‍ കടത്തുകയായിരുന്ന ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ബാര്‍പേട്ട ഹാട്ടിജന വില്ലേജിലെ മഫൂജ് അലി (27)നെ യാണ് മണ്ണാര്‍ക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ബാലഗോപലന്റെ നേതൃ ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി ഏഴേ മുക്കാലോടെ തച്ച നാട്ടുകരയിലെ കുണ്ടൂര്‍ക്കുന്ന് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് യു വാവ് പിടിയിലായത്. ഇയാളില്‍ നിന്നും 5.3 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. ഇതിന് സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം വിലമതിക്കും.
കുണ്ടൂര്‍കുന്നില്‍ തേങ്ങ വെട്ട് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മഫൂജ് അലി രണ്ടര വര്‍ ഷമായി കേരളത്തിലാണ് താമസം. അടുത്തിടെ നാട്ടില്‍ പോയി തിരിച്ചെത്തിയത്. നാ ട്ടില്‍ നിന്നും വരുമ്പോള്‍ വില്‍പ്പനക്കായി മയക്കുമരുന്ന് കൊണ്ട് വന്നതാണെന്ന് എക് സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ചെറിയ കുപ്പികളിലാക്കിയാണ് വില്‍പ്പന നടത്തു ന്നത്. ചെറിയൊരു കുപ്പിക്ക് തന്നെ പതിനായിരങ്ങളാണ് വില ഈടാക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇയാള്‍ വില്‍പ്പന നടത്തി വരുന്നതെന്ന് എക്‌സൈസ് അറിയി ച്ചു.
മണ്ണാര്‍ക്കാട് റെയ്ഞ്ചില്‍ ആദ്യമായാണ് ബ്രൗണ്‍ ഷുഗര്‍ പിടികൂടുന്നത്. സംഭവത്തില്‍ എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓ ഫിസര്‍മാരായ ആര്‍.എസ്.സുരേഷ്, കെ.പ്രസാദ്, കെ.ജെ.ഓസ്റ്റിന്‍, റെയ്ഞ്ച് പ്രിവ ന്റീവ് ഓഫിസര്‍മാരായ കെ.വി.ഷണ്‍മുഖന്‍, എം.ആര്‍.സുജീബ് റോയ്, എം.ബി.രാജേഷ്, ഹംസ, ഉഷ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.