പാലക്കാട് : പല്ലാവൂര്‍ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വഴിയോരക്കച്ചവട ക്കാരോടൊപ്പം വഴിവാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്ന 14 വയസുകാരനെ ജില്ലാ ശിശു സംര ക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേ ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. കൊല്ലങ്കോട് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ചൈല്‍ഡിലെ ഹെല്‍പ് ലൈന്‍ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് കുട്ടിയെ മോചിപ്പിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അറി യിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 370, ബാലനീതി നിയമം സെക്ഷന്‍ 79, ബാലവേല നിരോധന നിയമം സെക്ഷന്‍ 3 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീ കരിച്ചുവരുന്നതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ബാലഭിക്ഷാടനം, കുട്ടിക്കടത്ത് മറ്റു ക്ലേശ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികള്‍ എന്നിവ ശ്രദ്ധയില്‍ പ്പെട്ടാല്‍ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098), ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് (0491 253 1098), പോലീസ് (112) എന്നിവിടങ്ങളില്‍ വിവരം നല്‍കണം. ബാലവേല സംബന്ധിച്ച് സൂചന നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. സൂചന നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കുമെന്നും ബാലവേല, കുട്ടിക്കടത്ത് എന്നിവക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.