അഗളി : ആരോഗ്യ-വനിതാ ശിശു ക്ഷേമ-പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകളിലെ ജീവന ക്കാരുടെയും കുടുംബശ്രീയുടെയും സജീവ ഫീല്‍ഡ് പരിശോധനകളുടെ ഫലമായി ആ ദിവാസി വിഭാഗങ്ങളിലെ ശിശു മരണങ്ങള്‍ ഗണ്യമായി കുറഞ്ഞതായി കോ ഓര്‍ഡിനേ ഷന്‍ കമ്മിറ്റി യോഗം വിലയിരുത്തി. അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ നടത്തി വരു ന്ന പദ്ധതികളുടെയും ക്ഷേമപരിപാടികളുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെ യ്യുന്നതിനായാണ് അഗളി മിനി സിവില്‍സ്‌റ്റേഷനില്‍ യോഗം ചേര്‍ന്നത്. ഹൈ റി സ്‌ക് കാറ്റഗറികളില്‍ ഉള്‍പ്പെടുന്ന ഗര്‍ഭിണികളെ കണ്ടെത്തി അവരുടെ ആരോഗ്യ പുരോഗ തി ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികളുടെ സ്‌കാനിങ് വിഭാഗത്തില്‍ റേഡി യോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാ നിച്ചു.

ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ ഫണ്ട് ഉപ യോഗിച്ച് വാങ്ങിയ ആംബുലന്‍സിന് നവംബര്‍ 10 നകം ഫിറ്റ്നസ് ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. അട്ടപ്പാടിയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇരുന്നൂറോളം പ്ലസ് വണ്‍ സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഇനിയും പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ മുഖേന ശേഖരിക്കാന്‍ തീരുമാനമായി. ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിനു അടിയന്തിര സഹായമായി വനം വകുപ്പില്‍ നിന്നും നല്‍കുന്ന പതിനായിരം രൂപക്ക് പുറമെ മരണാന ന്തര ചെലവിനുള്ള തുക കൂടി അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

മുത്തിക്കുളം ഊരിലെ 38 കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭിച്ചു വരുന്നത് പാലക്കയം പൊ തുവിതരണ കേന്ദ്രത്തില്‍ നിന്നാണ്. ഇവര്‍ക്ക് വനത്തിലൂടെയുള്ള അപകടകരമായ യാത്ര ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ വാഹനം ഉപയോഗപ്പെടുത്തി മാസത്തില്‍ രണ്ട് തവണ ഊരില്‍ റേഷന്‍ എത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ വനം വകുപ്പ്, സിവില്‍ സപ്ലൈസ്, ഐ.ടി.ഡി.പി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാ തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വി.കെ. ശ്രീകണ്ഠന്‍ എം.പി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!