അലനല്ലൂര്‍ : അലനല്ലൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് നടത്തി യ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടത്തിയ വാഹനം പിടികൂടി. കശാപ്പ് മാ ലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കോഴിമാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹന ത്തില്‍ കടകളില്‍ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകുക ആയിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ പാലക്കാഴി സ്വദേശി സുധീറില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കി. അലനല്ലൂര്‍ ടൗണിലെ ഹോട്ടല്‍ നാടന്‍സ് , ലസ്സി ലൈക് ബേക്കറി ,സൈന്‍ ബേക്കറി , സിലൂസ് ബേക്കറി എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് കെ സുരേഷ് , അബ്ദുല്‍ ജലീല്‍, അനുഷ എം പി ,ശരണ്യ കെ യൂ എന്നിവര്‍ നട ത്തിയ പരിശോധനയില്‍ മനുഷ്യ ഉപയോഗത്തിന് പറ്റാത്ത നിലയില്‍ സൂക്ഷിച്ചിരുന്ന ചിക്കന്‍,ബ്രഡ് ,ചപ്പാത്തി തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 2000 രൂപ പിഴ ഈടാക്കി. തുടര്‍ പരിശോധനയില്‍ പിഴവുകള്‍ പരിഹരിക്കാതെ കണ്ടാല്‍ നടപടികള്‍ കര്‍ശനമാക്കും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.