പാലക്കാട് : പശ്ചിമേഷ്യയിലെ സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയാത്തത് അന്താ രാഷ്ട്ര സമൂഹം എന്ന സങ്കല്‍പ്പത്തിന്റെ മരണം കൂടിയാണ് സംഭവിച്ച് കൊണ്ടിരി ക്കുന്നതെന്ന് എന്‍.എസ്.സി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അരുണ്‍ സത്യനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷ അധ്യക്ഷനായി. എന്‍.സി.പി. ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന നിര്‍വാഹക സമിതി അംഗം ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വൈസ് പ്രസിന്റ് ഷെനിന്‍ മന്ദിരാട്, ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍, ട്രഷറര്‍ സൈഫുദ്ധീന്‍ കിച്ചി ലു, എന്‍.എസ്.സി ജില്ലാ വൈസ് പ്രസിഡന്റ് മൃദുല്‍പ്രേം തച്ചമൂച്ചിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
