മണ്ണാര്‍ക്കാട് : വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റു ള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്‌സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികള്‍ നല്‍കേണ്ടത്. ബ്ലാക്ക് മെയി ലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്‌സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്.ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദ സന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരാതി നല്‍കാം. നേരിട്ടു വിളിക്കാനാവില്ല. വാട്ട്‌സാ പ്പിലൂടെയുള്ള ഈ സേവനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ളപക്ഷം പരാ തിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പൊലീസ് ആസ്ഥാന ത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!