മണ്ണാര്‍ക്കാട് : സഹകരണ വകുപ്പ് റിപ്പോര്‍ട്ടിന്റെ പേരില്‍ അരിയൂര്‍ സര്‍വീസ് സഹകര ണ ബാങ്കിനെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങളില്‍ നിക്ഷേപകരോ പൊതുജനങ്ങ ളോ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് ഭരണസമിതിയും യു.ഡി.എഫ് നേതൃത്വവും വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. വായ്പാകുടിശ്ശിക തിരിച്ചടവില്‍ പലിശയിളവ് നല്‍കി യതിലും നിക്ഷേപകര്‍ക്ക് അധിക പലിശ നല്‍കിയതിലും ബാങ്കിന് രണ്ടര കോടിയുടെ നഷ്ടം സംഭവിച്ചു എന്നാണ് പ്രചരണം നടക്കുന്നത്. വായ്പാ കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കുടിശ്ശികയായ വായ്പകള്‍ തിരിച്ചടച്ചവര്‍ക്ക് ബാങ്ക് പലിശയിളവ് നല്‍കിയിരു ന്നു. ആശ്വാസ് എന്ന പേരില്‍ സഹകരണ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വായ്പാ കുടിശ്ശിക നിവാരണ പരിപാടിയുടെ ഭാഗമായി വകുപ്പ് സര്‍ക്കുലര്‍ പ്രകാരം അദാ ലത്ത് നടത്തിയാണ് ഇളവ് നല്‍കിയത്.

ക്യാന്‍സര്‍, കിഡ്നി, ഹൃദയസംബന്ധമായ രോഗമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകം പലിശ ഇളവ് നല്‍കി. കുടിശ്ശികയായ വായ്പയുടെ കാലപ്പഴക്കമനുസരിച്ചും സര്‍ക്കുലര്‍ നിര്‍ദേ ശിച്ച പ്രകാരവുമാണ് ഇതെല്ലാം നല്‍കിയത്. ബാങ്ക് ഭരണസമിതിയുടെയും അംഗങ്ങളു ടെ പൊതുയോഗത്തിലും ഇക്കാര്യം അംഗീകരിച്ചതാണ്. ബാങ്കിലെ അവധി ബാക്കിയാ യ കടങ്ങള്‍ കുറച്ചുകൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ കടം കൊണ്ട് ബുദ്ധിമുട്ട് നേരിട്ട ബാങ്ക് മെമ്പര്‍മാരായ ജനങ്ങള്‍ക്ക് ആനൂകൂല്ല്യംനല്‍കിയത് സംബന്ധിച്ചാണ് പരാതി നിലനില്‍ക്കുന്നത്. നിക്ഷേപകര്‍ക്ക് പലിശ അധികം നല്‍കിയതും സര്‍ക്കുലറിന് എതിരാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.

പലിശ ഇളവും അധിക പലിശയും ബാങ്കിന്റെ ക്ലാസിഫിക്കേഷനും ജീവനക്കാരുടെ വേതനവും സംബന്ധിച്ച വിഷയം സാങ്കേതികപരമായ കാരണങ്ങളാണ്. നിക്ഷേപങ്ങ ളിലോ വായ്പകളിലോ യാതൊരുവിധ ക്രമക്കേടുകളും ഇല്ലെന്നിരിക്കെ ബാങ്കിനെതിരെ നടത്തികൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ഇടപാടുകാര്‍ ഇത് തിരിച്ചറിയണം. ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ഗൂഢശ്രമം നടക്കുന്നു ണ്ടെന്നും വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നേതാ ക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. ടി.എ. സിദ്ദീഖ്, പ്രസിഡന്റ് പാറശ്ശേരി ഹസന്‍ , വൈസ് പ്രസിഡന്റ് അസീസ് ഭീമനാട് , ഡയറക്ടര്‍മാരാ യ എന്‍.പി. ഹമീദ്, സി. അബ്ദുള്‍ അസീസ് , നേതാക്കളായ മനച്ചിത്തൊടി ഉമ്മര്‍ , എ. അസൈനാര്‍ , പി മുരളീധരന്‍ , കെ.ജി. ബാബു എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!