മണ്ണാര്‍ക്കാട്: മണ്ഡലത്തിലൂടെ കടന്നുപോകുന്ന നിര്‍ദിഷ്ട മലയോര ഹൈവേയുമായി ബന്ധപ്പെട്ട് കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെയുള്ള ഭാഗങ്ങളില്‍ നിര്‍ മാണ പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്ന തായി കിഫ്ബി അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ആവശ്യപ്പെട്ട പ്രകാരം പ്രാദേശിക യോഗം ചേരുന്നതിനുള്ള നടപടി സ്വീകരിക്കുമെ ന്നും അധികൃതര്‍ ഉറപ്പ് നല്‍കി. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നതും തീരുമാനി ച്ചിട്ടുള്ളതുമായ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് കിഫ്ബി അധികൃതരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുകയായിരുന്നു എം.എല്‍.എ.

റോഡിന്റെ വീതിയും വശങ്ങള്‍ വീതികൂട്ടലും ഉള്‍പ്പെടെയുള്ള രൂപരേഖ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുകൂടി ബോധ്യമാകുന്നതിനാണ് പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ ചേരുന്നത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ദര്‍ഘാസ് നടപടികള്‍ ഈ മാസം അവസാനം നടത്തുമെന്നും ജി.യു.പി.എസ്. ഭീമനാട്, ജി.വി.എച്ച്.എസ്.എസ്. അഗ ളി എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ ദര്‍ഘാസ് നടപടികള്‍ അടുത്തമാസം നടത്താനും തീ രുമാനിച്ചു.

മണ്ണാര്‍ക്കാട്- ചിന്നത്തടാകം റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തികള്‍ ആരംഭിച്ചതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. രണ്ട്, മൂന്ന് ഘട്ട പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുവാ നാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു . എഗ്രിമെന്റ് വെച്ച തെങ്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ അടുത്ത ദിവസങ്ങളിലും ആരംഭിക്കും. കിഫ്ബി ജനറല്‍ മാനേജര്‍ ഷൈല, കെ. ആര്‍.എഫ്.ബി. പ്രോജക്ട് ഡയറക്ടര്‍ അശോക് കുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗ ത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!