അഗളി: വനത്തില്‍ ആടുമേയ്ക്കാനായി പോയ ആദിവാസി വയോധികന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഗളിക്കടുത്ത് താഴെ സാമ്പാര്‍കോട് ഊരിലെ മരുത ന്റെ മകന് ബാലന് (70) ആണ് കൊല്ലപ്പെട്ടത്. വ്യാഴം രാവിലെ ആട് മേക്കാന്‍ ഊരിനടു ത്തുള്ള കാട്ടിലേക്ക് പോയതായിരുന്നു. വൈകുന്നേരം ആടുകള്‍ മാത്രം തിരിച്ചെത്തി യത് കണ്ട് വീട്ടുകാരും ഊരുകാരും ചേര്‍ന്ന് കാട്ടില്‍ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേ ഹം കണ്ടത്. പുറത്തും ദേഹത്തും പരുക്കുകളുണ്ട്. ഷോളയൂര്‍ പൊലീസും വനപാലക രും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഭാര്യ: നഞ്ചി. മകള്‍:രാജമ്മ.