പാലക്കാട് : മാലിന്യമുക്തം നവകേരളം കാംപെയിനിന്റെ ഭാഗമായി ജില്ലയില്‍ 500 സ്‌നേഹാരാമങ്ങള്‍ ഒരുക്കാന്‍ കാംപെയിന്‍ സെക്രട്ടറിയേറ്റ് ഉപസമിതി യോഗത്തില്‍ തീരുമാനം. ജില്ലയിലെ വിവിധ എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി യൂണിറ്റുക ളുടെ നേതൃത്വത്തിലാണ് 200 ഓളം സ്‌നേഹാരാമങ്ങള്‍ ഒരുക്കുക. ബാക്കി അതത് ത ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മിക്കും. മാലിന്യമുക്തം നവ കേരളം കാംപെയിനിന്റെ ഭാഗമായി ജില്ലയില്‍ വൃത്തിയാക്കിയ സ്ഥലങ്ങളിലാണ് സ്‌നേഹാരാമങ്ങള്‍ സജ്ജമാക്കുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി യൂണിറ്റു കള്‍ക്ക് സ്‌നേഹാരാമത്തിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കും. എല്ലാ എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി യൂണിറ്റുകളും നവംബറില്‍ ഒരോ സ്‌നേഹാരാമം നിര്‍മിക്കണ മെന്നും ഇതിനായി ഹരിതകര്‍മ്മ സേനയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണവും ഉപയോഗപ്പെടുത്താമെന്നും യോഗം നിര്‍ദേശിച്ചു. സ്‌നേഹാരാമത്തില്‍ ചിത്രങ്ങളും ഇരിപ്പിടങ്ങളും ബോര്‍ഡുകളും ഒരുക്കാനും യോഗം നിര്‍ദേശം നല്‍കി.

ഡി.ആര്‍.ഡി.എ ഹാളില്‍ നടന്ന കാംപെയിന്‍ സെക്രട്ടറിയേറ്റ് ഉപസമിതി യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത്, നവകേരളം കര്‍മ്മപദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ല യിലെ വിവിധ എന്‍.എസ്.എസ് പ്രോഗ്രാം ഉദ്യോഗസ്ഥര്‍, എസ്.പി.സി കോ-ഓര്‍ഡിനേ റ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!