അലനല്ലൂര്‍ : തിരക്കേറിയ കോട്ടപ്പള്ള – പൊന്‍പാറ – ഓലപ്പാറ റോഡില്‍ വാഹനയാത്ര സുരക്ഷിതമാക്കാന്‍ ചെങ്കുത്തായ അപകടവളവുകളില്‍ ക്രാഷ് ബാരിയര്‍ നിര്‍മിക്കും. 243.5 മീറ്റര്‍ ദൂരത്തിലാണ് ക്രാഷ് ബാരിയര്‍ നിര്‍മിക്കുക. വിവിധ ഇടങ്ങളില്‍ ഏറ്റവും അപകടരമായ വളവുകളിലാണ് സുരക്ഷാസംവിധാനം ഒരുക്കുക. പ്രവൃത്തിക്കായി പത്ത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും ഉടന്‍ ടെന്‍ഡര്‍ ചെയ്യുമെന്നും പൊ തുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം കുമരംപുത്തൂര്‍ സെക്ഷന്‍ ഓഫിസ് അധികൃതര്‍ അറിയിച്ചു.

റോഡില്‍ നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്നതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ പരാ തിപ്പെടുകയും പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ അമീന്‍ മഠത്തൊടി പൊതുമരാമ ത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ക്രാഷ് ബാരിയര്‍ നിര്‍മിക്കാന്‍ നടപടിയായത്. പാലക്കാട് – മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധി പ്പിക്കുന്ന ഈ റോഡ് എടത്തനാട്ടുകരയില്‍ നിന്നും കരുവാരക്കുണ്ടിലേക്കുള്ള എളുപ്പമാ ര്‍ഗമാണ്. അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര കുടിയേറ്റ കാര്‍ഷിക മേഖലയിലൂടെ കടന്നു പോകുന്ന ഈ റോഡില്‍ പൊന്‍പാറയില്‍ നിന്നും തുടങ്ങി ഓലപ്പാറ വരെ ഏക ദേശം ഒരു കിലോമീറ്ററോളം ചെങ്കുത്തായ അപകടകരമായ വളവുകളുണ്ട്. ഒരുവശം താഴ്ചയുമാണ്. 900 മീറ്ററോളം ദൂരത്തില്‍ കോണ്‍ക്രീറ്റിലാണ് റോഡ് നിര്‍മിച്ചിട്ടുള്ളത്.

കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളും ഇരുവശങ്ങളിലും ആഴത്തിലുള്ള കുഴികളുമുണ്ട്. വാഹനങ്ങള്‍ ഈ കുഴികളില്‍പെട്ട് അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടി ട്ടുണ്ട്. റോഡിന് താഴെയായി വീടുകളേറെയാണ്. ചിലവീടുകളുടെയെല്ലാം മേല്‍ക്കൂര യാകട്ടെ റോഡിന് സമാന്തരമായാണ് ഉള്ളത്. വാഹനങ്ങള്‍ താഴ്ചയിലേക്ക് പതിക്കാതിരി ക്കാന്‍ റോഡിന്റെ ഓരത്ത് സുരക്ഷാ കല്ലുകള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. സിഗ്നല്‍ സംവിധാനങ്ങളോ അപകടമുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ല. തെരുവുവിളക്കുകളുടെ അഭാവം കാരണം രാത്രികാലങ്ങളില്‍ ഈവഴിയുള്ള വാഹനയാത്ര വെല്ലുവിളിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!