അലനല്ലൂര്‍ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട ‘ആ സാദി കാ അമൃത് മഹോത്സവ്’ കാംപയിനിന്റെ സമാപന പരിപാടിയായ ‘മേരാ മട്ടി മേ രാ ദേശ് ‘ കാമ്പയിനുമായി ബന്ധപ്പെട്ട് നെഹ്‌റു യുവ കേന്ദ്ര പാലക്കാട്, എടത്തനാട്ടുക ര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണി റ്റ്, മുണ്ടക്കുന്ന് ന്യൂ ഫീനിക്‌സ് ക്ലബ് എന്നിവര്‍ സംയുക്തമായി മണ്ണാര്‍ക്കാട് ബ്ലോക്ക് തല ‘അമൃത് കലശ് യാത്ര’ നടത്തി. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച എടത്തനാട്ടുകര സ്വദേശികായ ടി.കെ അന്‍സല്‍ ബാബു, പി. നിഷാദ് എന്നിവരെ ആദരിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സി ടി രവി അധ്യക്ഷനായി. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി സജ്ന സത്താര്‍ മുഖ്യാതിഥിയായിരുന്നു. പ്രധാന അധ്യാപകന്‍ പി.റഹ്മത്ത്,നാഷണല്‍ സര്‍വീ സ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ സി.ജി വിപിന്‍, അധ്യാപകരായ സിദ്ദിഖ് സി, ബഷീര്‍ ചാ ലിയന്‍,സന്ധ്യ ദീപം, എന്‍ എസ് എസ് വോളണ്ടിയര്‍ ലീഡര്‍മാരായ പി.ഹരികൃഷ്ണ, കെ .ടി.നിഹ, അല്‍ത്താഫ് റഫല്‍, കീര്‍ത്തന, ന്യൂ ഫിനിക്‌സ് ക്ലബ് ഭാരവാഹികളായ സി. ശിഹാബുദ്ധീന്‍, നിജാസ് ഒതുക്കുംപുറത്ത്, വി.പി.നിഷിദ്, സി.റാഷിദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
