പാലക്കാട് : വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പലപ്പോഴും പൊലീസ് പരുഷമായി പെരുമാറു ന്നുണ്ടെന്ന് കമ്മീഷനില്‍ ലഭിക്കുന്ന പരാതികളില്‍ നിന്നും വ്യക്തമാണെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവില്‍ പറഞ്ഞു.
വാഹന പരിശോധനാ സമയത്ത് വാഹനത്തിന്റെ രേഖകളുടെയോ , ലൈസന്‍സി ന്റെയോ പകര്‍പ്പ് മാത്രമാണ് ഹാജരാക്കുന്നതെങ്കില്‍ ഒരു കാരണവശാലും വാഹനം പിടിച്ചുവയ്ക്കുരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നിശ്ചിത സമയ പരിധിക്കുള്ളില്‍ രേഖകളുടെ അസല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പരിശോധനാ വേളയില്‍ രേഖകള്‍ ഇല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ പാടില്ലെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് ലംഘിച്ചതിനെതിരെ പൊതു പ്രവര്‍ത്ത കനായ മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണി സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കി കൊണ്ടാ ണ് ഉത്തരവ്. ആനക്കല്ലില്‍ പട്ടികവര്‍ഗ്ഗ ദമ്പതികളുടെ ഇരുചക്ര വാഹനം കസ്റ്റഡിയിലെ ടുത്തതുമായി ബന്ധപ്പെട്ടാണ് പരാതി സമര്‍പ്പിച്ചത്. എന്നാല്‍ ഇരുചക്ര വാഹനത്തിന് ഇന്‍ഷൂറന്‍സും ഡ്രൈവര്‍ക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ പൊലീസ് നടപടി നിയമാനുസൃതമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
