മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ യൂറോളജി ക്യാംപ് ശനിയാഴ്ച നട ക്കും. രാവിലെ 9 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3 മണി വരെ മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടക്കുന്ന ക്യാംപിന് കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ.റോണി ജേക്കബ് നേതൃത്വം നല്‍കും. മൂത്രതടസം സംബന്ധമായ രോഗങ്ങള്‍ക്ക് നടത്തുന്ന യൂറോഫ്‌ളോമെട്രി ടെസ്റ്റ് ക്യാംപില്‍ ലഭ്യമാകും. രജിസ്‌ട്രേഷനും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. കിഡ്‌നി, മൂത്രകുഴല്‍, മൂത്രസഞ്ചി എന്നിവയിലുണ്ടാകുന്ന കല്ലുകള്‍, മൂത്രത്തില്‍ ഉണ്ടാ കുന്ന അണുബാധ, മൂത്രാശയ രോഗങ്ങള്‍, രക്തത്തിന്റെ അംശം കാണുക, മൂത്രതടസം സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ക്യാംപില്‍ പങ്കെടുത്ത് ചികിത്സ തേടാം. ബുക്കിംങിന് 04924 22 77 00 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!