പാലക്കാട് : ഗുരുതര സാമ്പത്തിക ക്രമക്കേടും കൃത്യവിലോപവും നടത്തിയതിനെ തുടര്‍ന്ന് പാലക്കാട് താലൂക്കിലെ കേരളശ്ശേരി വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് പി.യു ഫാറൂഖിനെ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വില്ലേജ് ഓഫീസിലെ നി കുതിയിനത്തിലും മറ്റുമുള്ള കളക്ഷന്‍ തുക സര്‍ക്കാരിലേക്ക് ഒടുക്കുന്നതില്‍ കൃത്രിമം നടത്തിയതിനാണ് അച്ചടക്ക നടപടിയുടെ ഭാഗമായി 1960 ലെ കേരള സിവില്‍ സര്‍വീ സുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(എ) പ്രകാരം അന്വേഷണ വിധേയമായി പി.യു ഫാറൂഖിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവായത്.
