മണ്ണാര്‍ക്കാട്: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയ മനങ്ങള്‍ അംഗീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, തസ്തിക സംരക്ഷണ ത്തിന് 1:40 അനുപാതം നിലനിര്‍ത്തുക, ഉച്ചഭക്ഷണ പദ്ധതി നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, സര്‍ക്കാരിന്റെ അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10 ന് ജില്ലയിലെ ഡി.ഇ.ഒ ഓഫീസു കള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.

മണ്ണാര്‍ക്കാട് കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത്, പാലക്കാട് സംസ്ഥാ ന സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, ഒറ്റപ്പാലത്ത് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.ഇ.എ. സലാം ഉദ്ഘാടനം എന്നിവര്‍ ചെയ്യും. ജില്ലാ പ്രസിഡന്റ്് നാസര്‍ തേളത്ത്, സെക്രട്ടറി കെ.പി.എ. സലീം,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കാസിം കുന്നത്ത്, സി.എച്ച്. സുല്‍ഫിക്കറലി, കെ.എ.മനാഫ്, ജില്ലാ ട്രഷറര്‍ ടി.ഷൗക്കത്തലി, വനിതാ വിങ് സംസ്ഥാ ന വൈസ് പ്രസിഡന്റ് കെ.എം.സാലിഹ, ജില്ലാ പ്രസിഡന്റ് കെ.പി.നീന, സെക്രട്ടറി സി.ഫരീദ എന്നിവര്‍ പങ്കെടുക്കും.

സി.പി.ഷിഹാബുദ്ദീന്‍, സലീം നാലകത്ത്, സഫ്വാന്‍ നാട്ടുകല്‍, എന്‍.ഷാനവാസലി, സി.ഖാലിദ്, ടി.എം.സ്വാലിഹ്, എം.കെ.സൈദ് ഇബ്രാഹിം, മുഹമ്മദലി കല്ലിങ്ങല്‍, ഹംസത്ത് മാടാല, പി.അബ്ദുല്‍ നാസര്‍, ടി.സത്താര്‍, പി.പി.മുഹമ്മദ്‌കോയ, കെ.ഷറ ഫുദ്ദീന്‍, റഷീദ് മരുതൂര്‍, ഷിഹാബ് ആളത്ത്, എം.കെ.അന്‍വര്‍ സാദത്ത്, എം.എം. സു ഹൈല്‍, എ.എസ്. അബ്ദുല്‍ സലാം സലഫി, പി.സുല്‍ഫിക്കറലി വിവിധ കേന്ദ്രങ്ങ ളില്‍ നേതൃത്വം നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!