മണ്ണാര്‍ക്കാട് : വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വൈദ്യുതി ബില്‍ കുടിശ്ശിക തീര്‍ക്കാന്‍ കെ.എസ്. ഇ.ബി ആവശ്യപ്പെട്ട സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കെ.എസ്.ഇ.ബി ഓഫിസി ലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി. വടക്കുമണ്ണത്ത് ഹോട്ടല്‍ നടത്തുന്ന വയോ ധികനായ കേപ്പാടത്ത് ഹംസയോട് പഴയ കെട്ടിട ഉടമ വരുത്തിയ വൈദ്യുതി കുടിശ്ശിക അടയ്ക്കണമെന്ന് കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെത്തി അസി.എഞ്ചിനീയര്‍ നാസറുമായി സംസാരിച്ചത്. മുപ്പതും നാല്‍പ്പതും വര്‍ഷം മുമ്പത്തെ ബില്ലുകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക, കുടിശ്ശിക പൂര്‍ണമായും തള്ളിക്കളയുക, ബില്‍ത്തുക യഥാസമയം പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും തുക ഈടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യൂത്ത് ലീഗ് മുന്നോട്ട് വെച്ചു. ജില്ലാ സെക്രട്ടറി അഡ്വ.നൗഫല്‍ കളത്തില്‍, നഗരസഭാ കൗണ്‍സി ലര്‍ സമീര്‍ വേളക്കാടന്‍, സക്കീര്‍ മുല്ലക്കല്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സമദ് പൂവ്വക്കോടന്‍, സെക്രട്ടറി ഷെമീര്‍ നമ്പിയത്ത്, ട്രഷറര്‍ ടി.കെ.സ്വാലിഹ്, ഷനോജ് കല്ലടി, എം.കെ.അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
