തെങ്കര: എ.ഐ.വൈ.എഫ് തെങ്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. ആനമൂളി ചെക്പോസ്റ്റിന് സമീപം നടന്ന പരിപാ ടി ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആ ബിദ് കൈതച്ചിറ അധ്യക്ഷനായി. മുതിര്‍ന്ന പാര്‍ട്ടി പ്രവര്ത്തകന് മുത്തുക്കോയ, എ. ഐ.വൈ.എഫ് മേഖല കമ്മിറ്റി അംഗങ്ങളായ സുനില്‍, സജീര്‍, ഷിബിലി, വിഷ്ണു, സഞ്ജിത്ത്, ഫായിസ് തുടങ്ങിയവര്‍ പങ്കെടുത്തു. മേഖല സെക്രട്ടറി ഷനൂപ് മണലടി സ്വാഗതവും വൈസ് പ്രസിഡന്റ് നിഷാദ് നന്ദിയും പറഞ്ഞു.