10 പരാതികള്‍ തീര്‍പ്പാക്കി
പാലക്കാട് : ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികള്‍ക്ക് അടിസ്ഥാന രേഖകള്‍ കൃത്യസമയത്ത് ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് ന്യൂനപക്ഷ കമ്മിഷന്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്ങില്‍ ചെയര്‍മാന്‍ എ.എ. റഷീദാണ് നിര്‍ദേശം നല്‍കിയത്. വിവിധ സര്‍ട്ടിഫിക്ക റ്റുകള്‍ക്ക് അപേക്ഷിച്ചിട്ടും പല കാരണങ്ങളാല്‍ കിട്ടാന്‍ വൈകുന്നതായി കേരള ബോധ് മിഷന്‍ ചെയര്‍മാന്‍ എന്‍. ഹരിദാസ് ബോധ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മിഷ ന്‍ ഇടപെടല്‍.
ദീര്‍ഘകാലം അപേക്ഷകള്‍ നല്‍കിയിട്ടും നോണ്‍ ക്രിമിലിയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെ ന്ന തൃത്താല സ്വദേശിനി ടി.കെ ഫൈറൂസയുടെ പരാതിയില്‍ രണ്ടാഴ്ചക്കകം സര്‍ട്ടിഫി ക്കറ്റ് ലഭ്യമാക്കാന്‍ പട്ടാമ്പി തഹസില്‍ദാര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.സ്‌കൂളില്‍ വിദ്യാഭ്യാസ രേഖകള്‍ ഇല്ലെന്ന പേരില്‍ മകന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് സം ബന്ധിച്ച് ആലത്തൂര്‍ സ്വദേശി മുഹമ്മദ് റാഫിയുടെ പരാതിയില്‍ ഒരു മാസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. മദ്രസ ക്ഷേമനിധി ബോ ര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന കൊടുന്തിരപ്പുള്ളി സ്വദേശി ഇസ്മയിലി ന്റെ പരാതിയില്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭ്യമാക്കു ന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരെ കമ്മിഷന്‍ ചുമതലപ്പെടുത്തി. റേഷന്‍ കാര്‍ഡ് നിഷേധി ക്കുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാകാതിരിക്കുകയും ചെയ്ത കേസില്‍ പരാ തി നല്‍കിയ മുഹമ്മദ് റാഫിക്ക് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടെന്ന് കമ്മിഷന്‍ ക ണ്ടെത്തുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ കലക്ടറോടും റവന്യു സെക്രട്ടറിയോടും ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കുടുംബ പ്രശ്നം സംബന്ധിച്ച കേസില്‍ അത് തീര്‍പ്പാക്കുന്നതിന് ലീഗല്‍ സര്‍വീസ് അ തോറിറ്റിക്ക് കമ്മിഷന്‍ ശിപാര്‍ശ ചെയ്തു. ആകെ 22 പരാതികളാണ് സിറ്റിങ്ങില്‍ ലഭിച്ചത്. ഇതില്‍ പത്തെണ്ണം തീര്‍പ്പാക്കി. വിദ്യാഭ്യാസം, ജോലിപ്രശ്നം, കുടുംബ പ്രശ്നങ്ങള്‍, ആനു കൂല്യങ്ങള്‍ ലഭ്യമാവാത്തവ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അധികവും ലഭിച്ചത്. സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗങ്ങളായ എ. സൈഫുദീന്‍, പി. റോസ എന്നിവര്‍ പങ്കെടുത്തു.
