അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും കാന്‍സര്‍ രോഗബാ ധിതരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഗ്രാമ പഞ്ചായത്ത് ഇടപെട്ട് കാന്‍സര്‍ സാധ്യതാ പഠനം നടത്തണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് എടത്തനാട്ടുകര പാലിയേ റ്റീവ്‌കെയര്‍ സൊസൈറ്റി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്ക്ക് നിവേദനം നല്‍കി. അടു ത്ത ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നും ആര്‍.സി.സി, എം.പി.ആര്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവരുമായി ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാമെ ന്നും ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഉറപ്പുനല്‍കിയതായി സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്‌ന സത്താര്‍ ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.ബക്കര്‍, ജിഷ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പടുകുണ്ടില്‍, ഷൗക്കത്തലി, അലി മഠത്തൊടി, പാലിയേറ്റീവ് കെയര്‍ ഭാരവാ ഹികളായ മുഹമ്മദ് സക്കീര്‍, റഹീസ് എടത്തനാട്ടുകര, അലി പടിഞ്ഞാറപ്പള്ള തുടങ്ങി യവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!