പാലക്കാട് : അടച്ചുപൂട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെ ന്റേഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.ശശി അധ്യക്ഷനായി. ജില്ലയില്‍ സിഐടിയു സന്ദേശം വരിക്കാരായ വരുടെ ലിസ്റ്റും വരിസംഖ്യയും സിഐടിയു സംസ്ഥാന സെക്രട്ടറി കെ.കെ.ദിവാകരന്‍ ഏറ്റുവാങ്ങി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ബി.രാജു രക്തസാക്ഷി പ്രമേയവും ടി.കെ.അച്യുതന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. എന്‍.ഗോപിനാഥ് , ജില്ലാ സെക്രട്ടറി എം.ഹം, ജില്ലാ ട്രഷറര്‍ ടി.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.ഇന്‍സ്ട്രുമെന്റേഷന്‍ കേരള സര്‍ക്കാരിന് കൈമാറുക, ബെമല്‍ വില്പന ഉ പേക്ഷിക്കുക, കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുക കേരളത്തോടുള്ള അവഗണ ന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി വന്‍ പ്രക്ഷോഭം ആരംഭിക്കും. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം പിന്‍വലി ക്കുക; എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കുക, വര്‍ഗീയതക്കെതിരെ വര്‍ഗ ഐ ക്യം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!