മണ്ണാര്‍ക്കാട് : ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവിഭാഗം ശുചിത്വ പ രിശോധന കര്‍ശനമാക്കി. കരിമ്പ കല്ലടിക്കോട് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തണ്ണീര്‍ പന്തല്‍, പി.കെ.ബേക്സ്, അപ്പൂസ് നാടന്‍ തട്ടുകട, തറവാട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെ തിരെ നിയമനടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന രീതിയില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കു ന്ന ഇടങ്ങള്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കണ്ടെത്തി. ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലുള്‍പ്പടെ പൂപ്പല്‍ പിടിച്ച് പ്രാണികള്‍ പെരുകുന്ന സാഹ ചര്യത്തിലുമായിരുന്നു. അടുക്കള ഉപകരണങ്ങളും വൃത്തിഹീനമായിരുന്നു. ഫ്രീസറി ന്റെ ഉള്‍വശം ഭക്ഷ്യവിഷബാധക്ക് കാരണമായേക്കുന്ന അവസ്ഥയില്‍ കണ്ടെത്തി. പല സ്ഥാപനങ്ങളിലും പാചക തൊഴിലാളികളില്‍ പലര്‍ക്കും മെഡിക്കല്‍ ഫിറ്റ്നസ് സര്ട്ടി ഫിക്കറ്റും ഉണ്ടായിരുന്നില്ലെന്നും മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പൊതുജനാരോഗ്യ നോട്ടീ സ് നല്കി പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറി യിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റ്റോംസ് വര് ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്.രമ്യ, കെ.പി.രഞ്ജിനി എന്നിവര്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2023/10/45x10-2-1-1050x252.jpg)