മണ്ണാര്‍ക്കാട് : കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂനിറ്റ് വാര്‍ഷിക പൊതുയോഗവും 2023- 25 കാലയളവിലേക്കുള്ള ഭാരവാഹി തിര ഞ്ഞെടുപ്പും കോടതിപ്പടി എമറാള്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ എന്‍.എം.ആര്‍.റസാഖ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഫസല്‍ റഹ്മാന്‍ അധ്യക്ഷനായി.
നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളിയായ മണ്ണാര്‍ക്കാട് യൂനിറ്റ് അംഗം ടി.കെ.സിദ്ധീക്കിന്റെ മകന്‍ ഷബീബ് അലി, യൂനിറ്റിലെ മുതിര്‍ന്ന അംഗങ്ങളായ റോളക്‌സ് ഹോട്ടല്‍ ഉടമ ഹംസ, ഷാലിമാര്‍ ഹോട്ടല്‍ ഉടമ ഹംസ, മാളിയേക്കല്‍ ഹോട്ടല്‍ ഉടമ ആയിഷ, ഷരീഫ് ഷാന്‍സ ഹോട്ടല്‍, അമ്പത് തവണ രക്തദാനം നടത്തിയ ഫസല്‍ റഹ്മാന്‍, ദേശീയ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫലാഹ് ലത്തീഫ് എന്നിവരെയും ആദരി ച്ചു. അംഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി ജയന്‍ ജ്യോതി റിപ്പോര്‍ട്ടും ട്രഷറര്‍ കതിര്‍വേല്‍ വരവു ചിലവു കണക്കും അവതരിപ്പി ച്ചു. ജില്ലാ പ്രസിഡന്റ് സി.സന്തോഷ്, ജില്ലാ സെക്രട്ടറി ഷിനോജ് റഹ്മാന്‍ , ജില്ലാ ട്രഷറര്‍ ശ്രീജന്‍ , ടൗണ്‍ ക്ലീനിംഗ് മാനേജര്‍ അബൂബക്കര്‍ , ജില്ലാ,യൂനിറ്റ് നേതാക്കള്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.
പുതിയ യൂനിറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വരണാധികാരി സംസ്ഥാന കമ്മറ്റി അംഗംകെ.എം. ഷാജി നിയന്ത്രിച്ചു. ഭാരവാഹികളായി സി. സന്തോഷ് (പ്രസി), ഫിറോസ് ബാബു ( സെക്രട്ടറി), മിന്‍ഷാദ് (ട്രഷറര്‍), ഫസല്‍ റഹ്മാന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), ഇ. എ.നാസര്‍ (രക്ഷാധികാരി) ജയന്‍ ജ്യോതി, കതിര്‍വേല്‍ ( വൈസ് പ്രസിഡന്റ്) നാസര്‍ കല്ലടി, ഷാജഹാന്‍ റസാക്ക് (ജേയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.യൂനിറ്റ് അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ എന്‍.ആര്‍. ചിന്‍മയാനന്ദനേയും, അംഗങ്ങളായി ടി. കെ സിദ്ധീക്ക്, കുട്ടിയാമു, മാത്യു സ്റ്റീഫന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
