മണ്ണാര്‍ക്കാട് : പഴയ കെട്ടിട ഉടമ വരുത്തിയ വൈദ്യുതി കുടിശ്ശിക പലിശ ചേര്‍ത്ത് അട യ്ക്കണമെന്ന കെ.എസ്.ഇ.ബി നിര്‍ദേശത്തില്‍ ആശങ്കയിലായി വയോധികനായ ഹോട്ട ല്‍ ഉടമ. മണ്ണാര്‍ക്കാട് വടക്കുമണ്ണത്ത് റോളക്‌സ് ഹോട്ടല്‍ നടത്തുന്ന എഴുപത്തിയൊന്നു കാരനായ കേപ്പാടത്ത് ഹംസയും കുടുംബവുമാണ് ഭീമമായ കുടിശ്ശികയ്ക്കുന്നില്‍ നിസ്സ ഹായരായി നില്‍ക്കുന്നത്. 47000 രൂപ കുടിശ്ശിക തീര്‍ക്കാനാണ് കെ.എസ്.ഇ.ബിയില്‍ നി ന്നുള്ള നിര്‍ദേശം. ഇത്രയും വലിയ തുക അടയ്ക്കാന്‍ ഒരുവഴിയുമില്ലെന്നാണ് വൃക്കരോ ഗത്തിന് ചികിത്സയില്‍ കഴിയുന്ന ഹംസ പറയുന്നത്. വടക്കുമണ്ണത്ത് പഴയ കെട്ടിടമുള്ള മൂന്ന് സ്ഥലം ഹംസ വാങ്ങിയിട്ട് നാല്‍പത് വര്‍ഷത്തിനടുത്തായി. വയറിംഗ് ചെയ്ത് വൈ ദ്യുതി കണക്ഷനുമെടുത്തിരുന്നു. കൃത്യമായി വൈദ്യുതി ബില്ലും അടച്ച് വന്നിരുന്നു. കെട്ടിടത്തില്‍ വൈദ്യുതി കുടിശ്ശികയുള്ള കാര്യം കെ.എസ്.ഇ.ബി അറിയിച്ചിട്ടില്ലെന്നാ ണ് ഹംസ പറയുന്നത്. കുടിശ്ശിക തീര്‍ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതിയിലൂടെ അവസരമുള്ളതായി അറിയിക്കുന്നതിന് നോട്ടീസ് നല്‍കാന്‍ കെ.എസ്.ഇ.ബി ജീവന ക്കാരെത്തിയതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ ഹംസയറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പഴയ കെട്ടിട ഉടമയുടെ പേരിലുണ്ടായിരുന്ന കുടിശ്ശികയാണ് അടയ്‌ക്കേണ്ടതന്ന് മനസ്സിലായി. വൈദ്യുതി കുടിശ്ശിക അടയ്ക്കാതിരുന്നതിനെ തുടര്‍ ന്ന് 2004ല്‍ പഴയ കെട്ടിട ഉടമയുടെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി സ്ഥിരമായി വിച്ഛേദിച്ചിരുന്നു. ഈ കുടിശ്ശികയാണ് ഹംസയ്ക്ക് പൊല്ലാപ്പായിരിക്കുന്ന ത്. പഴയ ഉടമയാകട്ടെ ജീവിച്ചിരിപ്പുമില്ല. പഴയ നമ്പറുള്ള സ്ഥലവും കെട്ടിടവും ആരുടെ പക്കലാണോ അവരാണ് കുടിശ്ശിക തീര്‍ക്കേണ്ടതെന്നാണ് കെ.എസ്.ഇ.ബിയുടെ വ്യവ സ്ഥ. ഇതോടെ എന്തുചെയ്യുമെന്നറിയാതെ നിസഹായവസ്ഥയിലായിരിക്കുകയാണ് വയോധികനായ ഹംസ.
