അലനല്ലൂര്‍: ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് കിനാതി ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസിന്റെ അലനല്ലൂര്‍ പഞ്ചായത്തു തല സംഘാടക സമിതി രൂപീകരിച്ചു. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗം മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി തഹസില്‍ദാര്‍ സി.വിനോദ് അധ്യക്ഷനായി. പൊ തുപ്രവര്ത്തകരായ കെ.എ.സുദര്ശനകുമാര്, എം.ജയകൃഷ്ണന്, കെ.രവികുമാര്‍, പി.മുസ്ത ഫ, അബ്ദുല്‍ റഫീഖ്, വി.അബ്ദുല്‍ സലീം, പി.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സം ഘാടക സമിതി ചെയര്‍മാനായി കെ.സുദര്ശനകുമാറിനേയും കണ്‍വീനറായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.വി.ജയനെയും തിരഞ്ഞെടുത്തു. വെസ് ചെയര്‍മാനായി പി. മുസ്തഫ, കെ.രവികുമാര്‍, ജോയിന്റ് കണ്‍വീനര്‍മാരായി അലനല്ലൂര്‍-1 വില്ലേജ് ഓഫിസര്‍ സതീഷന്, അലനല്ലൂര്‍ -2 വില്ലേജ് ഓഫിസര്‍ സോജി സെബാസ്റ്റിയന്, അലനല്ലൂര്‍ -3 വില്ലേ ജ് ഓഫിസര്‍ ബാബുരാജ്, അലനല്ലൂര്‍ കൃഷി ഓഫിസര്‍ നിവേദ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം , അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. കെ.അബ്ദുള്‍ റഹ്മാന്, അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ സൊസൈറ്റി പ്രസിഡന്റ് റംഷീക്ക് മാമ്പറ്റ എന്നിവരെ ഫിനാന്‍സ് കമ്മിറ്റിയിലേക്കും, ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത്, കെ.പി.സെയ്ത്, ടോമി തോമസ്, പി.സോമരാജന്, അബ്ദുല്‍ റഫീഖ്, ഷാജഹാ ന്, രതിക എന്നിവരെ പ്രചരണവിഭാഗത്തിലേക്കും തെരഞ്ഞെടുത്തു. ഒക്ടോബർ 30 നകം ബൂത്ത് തല സംഘാടക സമിതികൾ രൂപീകരിക്കാനും, നവംബർ 20 നകം വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
![](http://unveilnewser.com/wp-content/uploads/2023/10/WhatsApp-Image-2023-10-15-at-8.35.35-PM-1.jpg)