പാലക്കാട് : അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തി ന്റെ മെഗാ ഓണ്‍ലൈന്‍ ക്വിസ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദര്‍ശന വുമായി നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കേരളീയം ഓണ്‍ലൈന്‍ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യം. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു. പ്രായഭേദമെന്യേ ലോകത്തു ള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ലൈ ന്‍ ക്വിസ് മത്സരം ഒക്ടോബര്‍ 19ന് ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് നടക്കും. ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകര്‍ഷക മായ സമ്മാനങ്ങള്‍ നേടാം. ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവ ര്‍ keraleeyam.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവ ര്‍ക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വ്യക്തിഗതമായി സംഘടിപ്പിക്കുന്ന ക്വിസില്‍ എ ല്ലാവരും ഒരേ സമയത്തായിരിക്കും മല്‍സരിക്കുന്നത്. ആകെ 50 ചോദ്യങ്ങള്‍ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങള്‍ക്കും അനുവദിക്കുന്ന സമയം പത്ത് സെക്കന്‍ഡായിരി ക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തില്‍ ആയിരിക്കും. മല്‍സരത്തിന്റെ വിശ ദാംശങ്ങള്‍ കേരളീയം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയന്‍സ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ജില്ലാതലത്തില്‍ തെര ഞ്ഞെടുക്കപ്പെട്ട വിജയികള്‍ക്ക് അറിയിപ്പ് ലഭിക്കും. തിരുവനന്തപുരത്ത് ഓഫ് ലൈനാ യി നടക്കുന്ന കേരളീയം മെഗാക്വിസ് ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ വിജയികള്‍ ക്ക് അവസരമുണ്ട്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈനായി പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാനായി ഇതോ ടൊപ്പം ചേര്‍ത്തിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!