കെ.ആര്‍.എഫ്.ബി എസ്റ്റിമേറ്റ് തയാറാക്കി തുടങ്ങി

മണ്ണാര്‍ക്കാട് : മലയോരമേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദിഷ്ട മലയോര ഹൈവേയുടെ മണ്ണാര്‍ക്കാട്ടെ നിര്‍മാണത്തിനായി പ്രാരംഭ നടപടിക ളാകുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡ് എസ്റ്റിമേറ്റ് തയാറാക്കി തുടങ്ങി. കിഫ്ബിയ്ക്ക് സമര്‍പ്പിക്കുകയും സാങ്കേതിക അനുമതി ലഭ്യമാവുകയും ചെയ്യുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. പദ്ധതിയ്ക്ക് 91.4 കോടി രൂപയുടെ സാമ്പത്തിക അനുമതി നേരത്തെ ലഭ്യമായിട്ടുണ്ട്.

താലൂക്കിലെ കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയാണ് മലയോര ഹൈവേയായി പരിണമിക്കുക. ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറയില്‍ നിന്നും അലനല്ലൂര്‍ വഴി കുമരംപുത്തൂര്‍ താഴെ ചുങ്കം വരെ 18.1 കിലോ മീറ്റര്‍ ദൂരത്തിലാണ് ഹൈവേ നിര്‍മിക്കാ ന്‍ പോകുന്നത്. 12 മീറ്റര്‍ വീതിയാണ് റോഡിന് ഉണ്ടാവുക. ഇതില്‍ ഒമ്പത് മീറ്ററില്‍ ടാറിം ങ് നടത്തും. ആവശ്യമായ ഇടങ്ങളില്‍ ഇരുവശത്തും അഴുക്കുചാലുകള്‍ ഉണ്ടാകും. ടൗ ണുകളില്‍ അഴുക്കുചാലിന് മുകളില്‍ സ്ലാബിട്ട് ഓടുകള്‍ വിരിച്ച് കൈവരികളോടു കൂ ടിയ നടപ്പാതയൊരുക്കും. നിരവധി വളവുകളുള്ള പാതയില്‍ സാധ്യമായ സ്ഥലത്തെ ല്ലാം വളവുകള്‍ നിവര്‍ത്തി വാഹനങ്ങള്‍ക്ക് സുഗമമായ ഗതാഗതം സാധ്യമാകുന്ന തര ത്തിലാണ് റോഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് കെ.ആര്‍.എഫ്.ബി വൃത്തങ്ങള്‍ അറി യിച്ചു.

നിലവില്‍ സംസ്ഥാന പാതയുടെ വീതി 15 മീറ്റര്‍ മുതല്‍ 30 മീറ്റര്‍ വരെയുണ്ടെന്നാണ് ക ണക്ക്. ഇതില്‍ ഏഴ് മുതല്‍ 12 മീറ്റര്‍ വരെയാണ് ടാറിംങ് ഉള്ളത്. ഈ പാതയെ മലയോര ഹൈവേയുടെ നിലവാരത്തിലാണ് വികസിപ്പിക്കുക. ഇതിനായി സ്ഥല സര്‍വേ നടത്തി കഴിഞ്ഞു. ചിലയിടങ്ങളില്‍ കയ്യേറ്റങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇത് ഒഴിപ്പിക്കാനാവശ്യമായ നടപടികള്‍ റെവന്യു തലത്തില്‍ ആരംഭിച്ചതായും വിവരമുണ്ട്. കയറ്റിറക്കങ്ങളും വളവുകളും നിരവധിയുള്ളതാണ് സംസ്ഥാന പാത. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിനെ കുറ്റമറ്റരീതിയില്‍ വികസിപ്പിക്കണമൊണ് ആവശ്യം. അപാകതകളില്ലാതെ റോഡ് നിര്‍മാണം സാധ്യമാകാന്‍ പദ്ധതി രൂപരേഖയി ല്‍ പൊതുചര്‍ച്ച വേണമെന്ന് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ ആവ ശ്യമുയര്‍ന്നിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!