മണ്ണാർക്കാട്: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ചു. അരി യൂരിലെ തെളിയാറ വീട്ടിൽ സുലൈമാന്റെ മകൻ അബ്ദുൽ ഖാദർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച കരിങ്കല്ലത്താണിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ടത്. ആര്യമ്പാവ് യൂണിറ്റ് എസ്.ടി.യു സെക്രട്ടറിയാണ് ഖാദർ. ഭാര്യ: റാബിയ. മക്കൾ: അമീറ ഷെറിൻ, സമീറ, മുഹമ്മദ് അസറുദ്ദീൻ. മരുമക്കൾ: കബീർ, നിസാർ.