മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയരുന്ന തിന്റെ പ്രതീക്ഷയിലാണ് തച്ചമ്പാറ ഗ്രാമം. നാഷണല്‍ ആയുഷ്മിഷന്‍ നടപ്പാക്കുന്ന നാ ഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊ വൈഡേര്‍സ് (എന്‍.എ.ബി.എച്ച്) നിഷ്‌കര്‍ഷിക്കുന്ന പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി. കാഴ്ച, കേള്‍വി പരിശോധനയ്ക്കും, വീല്‍ചെയര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍, യോഗഹാള്‍, ഫീഡിംഗ് ഏരിയ, ഭിന്നശേഷി സൗഹൃദ ശുചിമുറി, റാംപ് തുടങ്ങിയ സൗക ര്യങ്ങളാണ് എന്‍.എ.ബി.എച്ച് നിഷ്‌കര്‍ഷിക്കുന്നത്. ഇത് സംബന്ധിച്ച് എന്‍.എ.ബി.എച്ച്, നാഷണല്‍ ആയുഷ് മിഷന്‍ പ്രതിനിധി സംഘം കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ ഗുണ നിലവാര പരിശോധന നടത്തി.

പശ്ചാത്തല സൗകര്യങ്ങളൊരുക്കിയ ആശുപത്രിയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഫീല്‍ഡ് ജോലികള്‍ക്കായി അഞ്ച് ആശാവര്‍ക്കര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ജനറല്‍ നഴ്സിംഗ് മിഡ്വൈഫറിയില്‍ ഒരു നഴ്സിനെ ആശുപത്രിയിലേക്ക് നിയമിക്കും. സമൂ ഹത്തിലെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുക, രോഗ പ്രതിരോധശേഷി ശക്തിപ്പെടു ത്തുക എന്നിവയാണ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി പറഞ്ഞു. ആശുപത്രി എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയരുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനാകുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.ശോഭ പറഞ്ഞു.

ഒരു മെഡിക്കല്‍ ഓഫിസര്‍, ഫാര്‍മസിസ്റ്റ്, യോഗ ഇന്‍സ്ട്രക്ടര്‍, അറ്റന്‍ഡര്‍, പാര്‍ട് ടൈം സ്വീപ്പര്‍ ഉള്‍പ്പടെ അഞ്ചുപേരാണ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നത്. പ്രതിദിനം നൂറിനടുത്ത് ആളുകള്‍ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. ആവശ്യത്തിന് മരുന്നുക ള്‍ സ്റ്റോക്കുണ്ട്. ജനറല്‍ ഒ.പിയിലേക്ക് ഗ്രാമ പഞ്ചായത്ത് മരുന്നുകള്‍ ലഭ്യമാക്കാറുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!