കല്ലടിക്കോട് : ലോക കൈകഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലടിക്കോട് എ.യു.പി സ്‌കൂളില്‍ വച്ച് കുട്ടികള്‍ക്കായി ബോധവത്ക്കരണം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ബീനാ ചന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പ്രമോദ് വര്‍ഗ്ഗീസ് അധ്യക്ഷനായി. ശാ സ്ത്രീയമായ കൈകഴുകല്‍ രീതികളെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രന്‍ജിനി.കെ.പി, രമ്യ.ആര്‍ എന്നിവര്‍ ക്ലാസു കള്‍ എടുത്തു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്കായി നടത്തിയ ബോധവ ത്കരണ പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിനോജ്.പി.ആര്‍ ക്ലാസെടുത്തു.
