മിഷന്‍ ഇന്ദ്രധനുഷ് 5.0 യോഗം ചേര്‍ന്നു
പാലക്കാട്: നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം നടക്കുന്ന അട്ടപ്പാ ടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍ദേശിച്ചു. ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷി ന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
ജില്ലയില്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടം നടക്കുന്നത്. നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം നടക്കുന്ന അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനുള്ള കുത്തിവെപ്പ് എടുക്കു ന്നതിന് പറമ്പിക്കുളം, മുതലമട എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലുള്ള ആദിവാസി കോളനികളിലെ ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ സെന്ററുകളില്‍ എത്താനുള്ള ഗതാഗത സൗകര്യം ഒരുക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്ത്രീകളെ യും കുട്ടികളെയും എത്തിക്കുന്നതിന് കുടുംബശ്രീ, വനം വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ ട്ട്മെന്റ് എന്നിവയുടെ സഹകരണം ഉറപ്പാക്കണം.
ജില്ലയില്‍ അങ്കണവാടികള്‍, പി.എച്ച്.സികള്‍ കേന്ദ്രീകരിച്ച് ചെറിയ ചാലഞ്ചുകള്‍ നല്‍ കി ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കണം. വാക്സിന്‍ എടുക്കാന്‍ വിമുഖത കാണി ക്കുന്നവര്‍ക്ക് കൃത്യമായി ബോധവത്ക്കരണം നല്‍കണം. ജില്ലയില്‍ പ്രതിരോധ കുത്തി വെപ്പുകളില്‍ പിന്നില്‍ നില്‍ക്കുന്ന (ഹൈറിസ്‌ക്) ബ്ലോക്കുകളായ ചളവറ, അലനല്ലൂര്‍, കൊപ്പം എന്നിവിടങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. കുത്തിവെപ്പെടുക്കുന്ന ഗര്‍ഭി ണികളുടെയും കുട്ടികളുടെയും വിവരങ്ങള്‍ യുവിന്‍ എന്ന പോര്‍ട്ടലില്‍ എന്റര്‍ ചെയ്യ ണം. ഇതുവഴി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അതിഥി തൊഴിലാളികളുടെ മക്ക ള്‍ക്കും ഗര്‍ഭിണികള്‍ക്കും കുത്തിവെപ്പ് നല്‍കുന്നതിന് തൊഴില്‍ വകുപ്പ് ആവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
മിഷന്‍ ഇന്ദ്രധനുഷിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.പി റീത്ത, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര്‍. ശബരീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
