മണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും 2024ഓടെ ഗാര്‍ഹിക കുടി വെള്ള കണക്ഷനുകള്‍ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി മ ണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനാ യി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് ഹാളില്‍ ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും പദ്ധതി ഉദ്യോഗസ്ഥരു ടേയും യോഗം ചേര്‍ന്നു. തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തു കളില്‍ ജനുവരി മാസത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് ജല അതോറിറ്റി അധികൃത ര്‍ അറിയിച്ചു.
കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്ന തച്ചനാട്ടുകരയി ല്‍ നിന്നാണ്. നവീകരണം കഴിഞ്ഞ ദേശീയപാതയോരത്ത് കൂടെയും പാത മുറിച്ചുമാണ് ഇവിടങ്ങളിലേക്ക് പൈപ്പിടേണ്ടി വരിക. ഇതിനായി ദേശീയപാത അതോറിറ്റിയുടെ അ നുമതി തേടിയിട്ടുള്ളതായും ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.പദ്ധതിയില്‍ പ ഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളേയും ഉള്‍പ്പെടുത്തണമെന്ന് എം.എല്‍.എ. നിര്‍ ദേശിച്ചു.വാര്‍ഡ് മെമ്പര്‍മാരുടെയും പഞ്ചായത്തു പ്രസിഡന്റുമാരുടെയും നേതൃ ത്വ ത്തില്‍ യോഗം ചേര്‍ന്ന് പരാതികള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരി ക്കണമെന്ന് എം.എല്‍.എ നിര്‍ദേശം നല്‍കി.
അലനല്ലൂര്‍ പഞ്ചായത്തില്‍ 11,862, കോട്ടോപ്പാടത്ത് 9,465, തെങ്കരയില്‍ 6238, കുമരംപു ത്തൂരില്‍ 7668 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്. പൈപ്പ് വിന്യസിക്കുന്നതിനായി പൊളിച്ചിട്ട റോഡുകള്‍ മണ്ണിട്ടുമൂടുക മാത്രമാണ് ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസി ഡന്റുമാര്‍ ചൂണ്ടിക്കാട്ടി. മണ്ണിട്ട് മൂടാനുള്ള ഫണ്ടാണ് നിലവിലുള്ളതെന്നും കൂടുതല്‍ തുക ലഭിക്കുന്നതായി ശ്രമിക്കുന്നുണ്ടെന്നും ഇതു ലഭ്യമായാല്‍ റോഡ് പൊളിച്ചിട്ട ഭാ ഗങ്ങളില്‍ പ്രവൃത്തികള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. പഞ്ചായത്ത് പ്ര സിഡന്റുമാരായ എ.ഷൗക്കത്ത്, ജസീന അക്കര, പി.പി.സജ്ന സത്താര്‍,ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, കുമരംപുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ഡി.വിജയലക്ഷ്മി, വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ പാലക്കാട് അസി. എക്സി ക്യുട്ടീവ് എന്‍ജിനീയര്‍ എസ്.ദിനു , വിവിധ വാര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തി ല്‍ പങ്കെടുത്തു.
