മണ്ണാര്‍ക്കാട് : പ്രതിരോധ കുത്തിവെപ്പെുകള്‍ എടുക്കാത്തതും ഭാഗികമായി ലഭിച്ചതു മായ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ നട പ്പാക്കുന്ന ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 ജില്ലയില്‍ ഒക്ടോബര്‍ ഒന്‍പത് മുതല്‍ 14 നടക്കും. ജില്ലയില്‍ ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) റിപ്പോര്‍ട്ട് ചെയ്ത സാഹച ര്യത്തില്‍ കുത്തിവെപ്പ് എടുത്തില്ലെങ്കില്‍ കൂടുതല്‍ കുട്ടികളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മിഷന്‍ ഇന്ദ്രധനുഷിന്റെ ആദ്യഘ ട്ടത്തല്‍ 1738 ഗര്‍ഭിണികള്‍ക്കും 0-1 വയസ് വരെയുള്ള 4427 കുട്ടികള്‍ക്കും 1-2 വയസ് വരെയുള്ള 2348 കുട്ടികള്‍ക്കും 2-5 വയസ് വരെയുള്ള 3224 കുട്ടികള്‍ക്കുമാണ് കുത്തി വെപ്പ് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 9500 കുട്ടികള്‍ക്കും 1263 ഗര്‍ഭിണികള്‍ക്കും കുത്തി വെപ്പ് നല്‍കി. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍നിന്ന് മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്തെങ്കിലും കാര ണങ്ങളാല്‍ നേരത്തെ വാക്സിന്‍ എടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് മിഷന്‍ ഇന്ദ്രധനുഷി ലൂടെ സാധിക്കും. വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോ ടെയാണ് പദ്ധതി നടപ്പാക്കുക.
