പാലക്കാട് : കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളിക ളുടെ മക്കള്‍ക്ക് 2023-24 അധ്യയന വര്‍ഷം വിദ്യാഭ്യാസ ആനുകൂല്യത്തിനായി ഓണ്‍ ലൈനായി അപേക്ഷിക്കാം. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകാര്‍ക്ക് ഹൈസ്‌കൂള്‍ ഗ്രാന്റും പത്താം ക്ലാസില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവര്‍ക്ക് എസ്.എസ്.എല്‍.സി ക്യാഷ് അവാ ര്‍ഡിനും അപേക്ഷിക്കാം.

പ്ലസ് വണ്‍/ബി.എ/ബി.കോം/ ബി.എസ്.സി/ എം.എ/എം.കോം/ എം.എസ്.ഡബ്ല്യു/എം. എസ്.സി/ബി.എഡ്/പ്രൊഫഷണല്‍ കോഴ്സുകളായ എന്‍ജിനീയറിങ്, എം.ബി.ബി.എസ്, ബി.ഡി.എസ്, ഫാംഡി/ബി.എസ്.സി നഴ്സിങ്/പ്രൊഫഷണല്‍ പി.ജി കോഴ്സുകള്‍/പോളി ടെക്നിക് ഡിപ്ലോമ/ടി.ടി.സി/ബി.ബി.എ/ഡിപ്ലോമ ഇന്‍ നഴ്സിങ്/പാര മെഡിക്കല്‍ കോഴ്സ്/എം.സി.എ/എം.ബി.എ/പി.ജി.ഡി.സി.എ/എന്‍ജിനീയറിങ് (ലാറ്ററല്‍എന്‍ട്രി) അഗ്രികള്‍ ച്ചറല്‍/വെറ്ററിനറി/ഹോമിയോ/ആയുര്‍വേദം/എല്‍.എല്‍.ബി (3 വര്‍ഷം, 5 വര്‍ഷം) ബി. ബി.എം/ഫിഷറീസ്/ ബി.സി.എ/ബി.എല്‍.ഐ.എസ്.സി/എച്ച്.ഡി.സി ആന്‍ഡ് ബി.എം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്/ സി.എ ഇന്റര്‍മീഡിയറ്റ്/ മെഡിക്കല്‍ എന്‍ജിനീ യറിങ് എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്സുകള്‍ ചെയ്യുന്ന വര്‍ക്ക് ഹയര്‍ എഡ്യുക്കേഷന്‍ ഗ്രാന്റിനും അപേക്ഷിക്കാം.

പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.മുന്‍ അധ്യായന വര്‍ ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ക്ക് പുതുക്കുന്നതിന് ഓണ്‍ലൈനായി അപേ ക്ഷിക്കാം. ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം www. lab ourwelfarefund.in ല്‍ ഡിസംബര്‍ 20 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മിഷണര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!