കോട്ടോപ്പാടം : ‘രക്തദാനം ജീവദാനം’ എന്ന സന്ദേശവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടത്തി. അറുപതില്‍ പരം പേര്‍ രക്തം ദാനം ചെയ്തു. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സഹകരണ ത്തോടെ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.ടി. അബ്ദുള്ള അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ്, പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി, പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി, മാനേജര്‍ റഷീദ് കല്ലടി, വി.പി. സലാഹുദ്ദീന്‍, ബാബു ആലായന്‍, ഹമീദ് കൊമ്പത്ത്, എന്‍.എസ്. എസ് പ്രോഗ്രാം ഓഫിസര്‍ എന്‍. ഹബീബ് റഹ്മാന്‍, എം.പി.ഷംജിത്ത്, എം.രാധ സംസാരി ച്ചു. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അനസ്, കൗണ്‍ സിലര്‍ സജ്ന, ക്വാളിറ്റി മാനേജര്‍ വിജിഷ,എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ നേതൃത്വം നല്‍കി.
