മണ്ണാര്‍ക്കാട് : സര്‍ക്കാരുകള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് മതിയായ ഫണ്ട് അനുവദിക്കാ തെയും വെട്ടിക്കുറയ്ക്കുന്നതും അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്ന സമീപനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറ ഞ്ഞു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണോ ദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്തുകള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ മുടക്കം കൂ ടാതെ ഫണ്ടുകള്‍ അനുവദിക്കണം. സര്‍ക്കാരുകള്‍ കൂടുതല്‍ പണം നല്‍കി സഹായി ക്കുന്നില്ലെങ്കില്‍ അത് പഞ്ചായത്തുകളെ ഞെക്കികൊല്ലുന്നതിന് സമാനമാകും. അധി കാരമുണ്ടായിട്ടും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പണമില്ലെന്നതാണ് പഞ്ചായത്തുകളുടെ നിലവിലെ സ്ഥിതി. നിരവധി നിബന്ധനകളോടെ ഫണ്ടുകള്‍ നല്‍ കുന്നത് പഞ്ചായത്തുകള്‍ക്ക് നല്‍കിയ അധികാരത്തിന് അര്‍ത്ഥമില്ലാതായി തീരുകയും ചെയ്യും. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണം. കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിത മായി ഫണ്ട് അനുവദിക്കുകയും വേണം. ഗ്രാമ പഞ്ചായത്തുകളിലെ വികസനപ്രവര്‍ത്ത നങ്ങള്‍ക്ക് സര്‍ക്കാരുകളില്‍ നിന്നും ഫണ്ട് ലഭ്യമാകുന്നതിനും വികസന പ്രവര്‍ത്തനങ്ങ ള്‍ നടത്താനും രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യ ക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് വിജയലക്ഷ്മി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി.എസ്.പയ്യനെടം, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, നൗഫല്‍ തങ്ങള്‍, ഇന്ദിരമഠത്തുംപുള്ളി, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോടന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മേരി സന്തോഷ്, പി.അജിത്ത്, റസീന വറോ ടന്‍, രുഗ്മിണി കുഞ്ചീരത്ത്, ഷരീഫ് ചങ്ങലീരി, ഉഷ, വിനീത, എം.സിദ്ദീഖ്, ശ്രീജ, ഹരദാ സന്‍ ആഴ്‌വാഞ്ചേരി, രാജന്‍ ആമ്പാടത്ത്, കാദര്‍ കുത്തനിയില്‍, രാഷ്ട്രീയ കക്ഷി നേതാ ക്കളായ ടി.എ.സിദ്ദീഖ്, അസീസ് പച്ചീരി, ഫിലിപ്പ്, അബുവറോടന്‍, കുമരംപുത്തൂര്‍ അ ഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് പി.കെ.സൂര്യ കുമാര്‍, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി സ്വാഗതവും സെക്രട്ടറി വി.ബിന്ദു നന്ദിയും പറഞ്ഞു.
