അലനല്ലൂര്‍ :മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്തില്‍ ശുചിത്തോത്സവ കാംപെയിന് തുടങ്ങി. ചുണ്ടോട്ടുകുന്ന് ജി.എല്‍.പി സ്കൂളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്നസത്താര്‍ ഉദ്ഘാടനം ചെയ്തു. വി ദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം.ജിഷ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ.ബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനില്‍കുമാര്‍, നൈസി ബെന്നി, പ്രധാന അധ്യാപിക എം.റസിയാ ബീഗം, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രതിക, ഷൈ നി, കെ.സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ സംസാരിച്ചു.