മണ്ണാര്‍ക്കാട്: കമുകില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. തെങ്കര തരിശില് പറമ്പ് പുത്തന്‍പുര വീട്ടില്‍ ഗോപാലന്റെ മകന് ഉണ്ണികൃഷ്ണന് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മെഴുകുംപാറയിലുള്ള കവുങ്ങിന് തോട്ടത്തില്‍ അടയ്ക്ക പറിക്കാനായി കോണി വച്ച് കയറിയപ്പോള്‍ അബ ദ്ധത്തില്‍ താഴെവീഴുകയായിരുന്നു. പരിസരവാസികള്‍ ചേര്‍ന്ന് യുവാവിനെ മണ്ണാര് ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശു പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ മരിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണ ന് പെയിന്റിങ് തൊഴിലാളിയാണ്. മണ്ണാര്‍ക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരി ച്ചു. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: സുനില. മക്കള്‍: അനഘ, അഭി.